കരിപ്പൂര്‍: ദിവസവും ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ അസൗകര്യങ്ങൾ അതേപടി നില നിൽക്കുന്നതിനിടെ വലിയ പ്രതിസന്ധിക്കിടെ വിമാനങ്ങള്‍ ഇന്ന് മുതല്‍ വീണ്ടും പറന്നുയരും.
രണ്ട് കണ്‍വെയര്‍ ബെല്റ്റുകള്മാത്രമാണ് വിമാനത്താവളത്തിലുള്ളത്. ഇവ തകരാറിലാകുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ദിവസവും രാവിലെ എട്ടുമുതല്‍ ഒമ്പതുവരെയും രാത്രി എട്ടുമുതല്‍ ഒമ്പതരവരെയും എട്ടോളം വിമാനങ്ങളാണ് ഒരുമിച്ച് എത്തുന്നത്. വന്‍ തിരക്കാണ് ഈ സമയം ടെര്‍മിനലിനകത്തും പുറത്തും അനുഭവപ്പെടുന്നത്.
എന്നാല്‍ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നാണ് അധികൃതര്‍ പറയുന്നത്. വാഹനങ്ങള്‍ കവാടത്തിന് പുറത്താണ് പലപ്പോഴും പാര്‍ക്ക്ചെയ്യുന്നത്. വിമാനത്താവളത്തില്‍ വിപുലമായ പാര്‍ക്കിങ് സൗകര്യമില്ലാത്തതും മുഖ്യ പ്രശ്നമായി നിലനില്‍ക്കുന്നുണ്ട്.


