തൃശ്ശൂര്‍: കവിതാ മോഷണത്തില്‍ ദീപ നിശാന്തിനെതിരെ എസ്എഫ്ഐ സംസ്ഥാന നേതൃത്വം. മോഷണം ആര് നടത്തിയാലും തെറ്റാണെന്നാണ് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന് ദേവ് വ്യക്തമാക്കി. അതേസമയം തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തങ്ങളുടെ അധ്യാപികയായ ദീപയ്ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ഇടതുപക്ഷ വേദികളില്‍ സജീവമായിരുന്നു. 
എസ്എഫ്ഐ നേതൃത്വം നല്കുന്ന കോളേജ് യൂണിയന്റെ ഫൈന്‍ ആര്‍ട്സ് ഉപദേശകയായ ദീപയ്ക്ക് കവിതാ മോഷണ വിവാദത്തില്‍ പെട്ടു നില്‍ക്കുമ്പോഴും കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ദീപ നിശാന്തിതിരെ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായിവന്നാല് അതിനെ ശക്തമായി പ്രതിരോധിക്കാനാണ് യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനമെന്നാണ് സൂചന. ഇതിനിടെയാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വം ദീപയെ പൂര്‍ണമായി തള്ളി നിലപാട് എടുത്തിരിക്കുന്നത്. മോഷണം സാഹിത്യേഖലയിലായാലും ഏത് മേഖലയിലായാലും മോഷണം തന്നെയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

