തൃശ്ശൂര്‍: കവിതാ മോഷണ വിവാദത്തില്‍ മാപ്പു പറഞ്ഞ് ദീപ നിഷാന്ത്. ശ്രീചിത്രന് വഞ്ചിച്ചുവെന്നും കലേഷിനോടും പൊതു സമൂഹത്തോടും മാപ്പ് പറയുന്നെന്ന് ദീപ നിശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
കലേഷിന്റെ കവിത തന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് ശ്രീചിത്രന് തെറ്റിദ്ധരിപ്പിച്ചത് മൂലമാണ്..അദ്ധ്യാപിക, എഴുത്തുകാരി എന്നീ നിലകളില്‍ പുലര്‍ത്തേണ്ട ജാഗ്രത കാട്ടാന്‍ തനിക്കായില്ലെന്നും അവര്‍ പറഞ്ഞു. സ്വന്തം രചനയാണെന്ന് തന്നെ ശ്രീചിത്രന് പറഞ്ഞ് വിശ്വസിപ്പിച്ചു. മനുഷ്യന് എത്രത്തോളം കള്ളം പറയുമെന്നത് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. എഴുത്തുകാരിയെന്ന നിലയില്‍ അറിയപ്പെടാനല്ല താന്‍ കവിത പ്രസിദ്ധീകരിച്ചത്. എനിക്ക് പറ്റിയത് പിഴവാണ്. ഇക്കാര്യത്തില്‍ എല്ലാവരോടും മാപ്പ് പറയുന്നതായും ദീപ നിശാന്ത് പറഞ്ഞു.


