കൊച്ചി: ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധികൃതര്‍ നടപടിയെടുക്കാത്തത്തില്‍ പ്രതിഷേധിച്ച് ബസ് തൊഴിലാളികള്‍ ഇന്ന് പണി മുടക്കുന്നു. കിഴക്കമ്പലം, കരിമുകള്‍, പള്ളിക്കര മേഖലകളിലാണ് ബസ് പണിമുടക്ക്.
എറണാകുളം-മൂവാറ്റുപുഴ റൂട്ടിലോടുന്ന മരിയ ബസ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ഇതുവരെ നടപടി കൈക്കൊണ്ടില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ സംഘടന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

