തിരുവനന്തപുരം: നെയ്യാറ്റിൻക്കരയില്‍ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് തീയിട്ടു നശിപ്പിച്ചതായി പരാതി. നെയ്യാറ്റിൻക്കര ഉച്ചക്കട സ്വദേശി ഷൈജുവിന്റെ ബൈക്കാണ് തീയിട്ടു നശിപ്പിച്ചത്.ബന്ധുക്കള്‍ക്കിടയിലെ തര്‍ക്കമാണ് ബൈക്ക് കത്തിക്കലില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബന്ധുവായ മുരുകേശൻ ഗുണ്ടകളുമായി കാറിലെത്തി വീട്ടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന് തീയിടുകയായിരുന്നു എന്നാണ് ഷൈജുവിന്റെ പരാതി.
സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്തു.