സുരേന്ദ്രനും രാജേഷും ശബരിമലയിൽ ഇന്ന് നാല് യുവതികള്‍ക്കൊപ്പം എത്തുമെന്ന കൈരളി ചാനലിന്റെ വാർത്തയിൽ പോലീസ് കനത്ത ജാഗ്രതയിലാണ്.ചിത്തര ചടങ്ങുകള്‍ നടക്കുമ്ബോള്‍ ഒരു ബിജെപി നേതാവും സന്നിധാനത്തുണ്ടാകരുതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം..
രഹസ്യ വഴികളിലൂടെ സന്നിധാനത്ത് കെ സുരേന്ദ്രനും വിവി രാജേഷും എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. പൊലീസിന്റെ കണ്ണ് വെട്ടിച്ച് ആരു സന്നിധാനത്ത് എത്തിയാലും അവരെ അറസ്റ്റ് ചെയ്യും. കലാപം നടത്തനുള്ള ശ്രമം നടത്തിയതായി വകുപ്പ് പ്രകാരം അവരെ അറസ്റ് ചെയ്യാൻ ഉത്തരവുണ്ട്. ബിജെപി നേതാക്കള്‍ക്ക് മുറി കിട്ടാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ദേവസ്വം ബോർഡിന്റെ മുറികളിൽ ഇന്ന് ഭക്തരെ അനുവദിക്കില്ല എന്ന തീരുമാനം.ദേവസം ബോര്‍ഡില്‍ നിന്ന് ഗസ്റ്റ് ഹൗസുകള്‍ പൂട്ടി താക്കോല്‍ പൊലീസ് വാങ്ങിയത് ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ്.
സന്നിധാനത്തിന് സമീപത്തെ വന മേഖല സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒളിത്താവളമാക്കിയതായി സംശയം..പരമ്ബരാഗത വഴിയിലൂടെ ശബരിമല ദര്‍ശനത്തിന് സുരേന്ദ്രനോ രാജേഷോ എത്തിയാല്‍ പൊലീസിന് ഒന്നും ചെയ്യാനാകില്ല. ഇവരെ സന്നിധാനത്തേക്ക് കയറ്റി വിടും. എന്നാല്‍ രഹസ്യ വഴികളിലൂടെ എത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യും. ഇവര്‍ പൊലീസിന്റെ മുന്നിലൂടെ വന്നാലും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ഇതുറപ്പാക്കാനാണ് പൊലീസിന്റെ നീക്കം..ശബരിമലയില്‍ കോടതി വിധി നടപ്പിലാക്കാനുള്ള സി.പി.എമ്മിന്റെ തത്രപാടിൽ കുടപിടിക്കുകയാണ് വ്യാജവാർത്തകൾ നൽകി സിപിഎം ചാനൽ ആയ കൈരളി ചാനൽ


