കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാര്‍ ഇന്ന് ചുമതലയേല്‍ക്കും. അഭിഭാഷകരായ വി.ജി.അരുണ്‍, എന്‍ നാഗരേഷ്, ജില്ലാ ജഡ്ജിമാരായ ടി.വി. അനില്‍കുമാര്‍, എന്‍.അനില്‍കുമാര്‍ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരായി ചുമതലയേല്‍ക്കുന്നത്.
ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യത്തില്‍ ഇന്ന് രാവിലെ 10.15 നാണ് സത്യപ്രതിജ്ഞ. കൊളീജിയം ശുപാര്‍ശയെ തുടര്‍ന്ന് ഇവരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്രം കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

