തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനെതിരെ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് മാത്യു കുഴല്‍നാടന്റെ പരാതി. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.
കരിമണല്‍ കമ്പനിയിലെ ഫിനാന്‍സ് ഓഫിസറുടെ ഡയറിയിലുള്ള പി.വി എന്നതു പിണറായി വിജയനാണെന്നു തെളിയിക്കും. എല്ലാ തെളിവുകളും ഹാജരാക്കിയിട്ടുണ്ടെന്നും ഇനി നിയമത്തിന്റെ വഴിയില്‍ മുന്നോട്ടു പോകുമെന്നും വിജിലന്‍സ് ആസ്ഥാനത്തെത്തി നേരിട്ടു പരാതി നല്‍കിയശേഷം മാത്യു പ്രതികരിച്ചു