തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട് സൂപ്പര്‍ മാര്‍ക്കറ്റില്‍ തീ പിടുത്തമുണ്ടായി. കലാഭവന്‍ അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റിലാണ് തീ പിടുത്തമുണ്ടായത്. കുറച്ചുസമയങ്ങള്‍ക്കു ശേഷം തീപിടുത്തം നിയന്ത്രണവിധേയമായി. അഞ്ച് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അതേസമയം, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വൈകീട്ട് 9.30യോടെയാണ് തീ പിടുത്തമുണ്ടായത്. തിരുവനന്തപുരം വഴുതക്കാട് കലാഭവന്‍ സമീപത്തുള്ള ആറ് നില കെട്ടിടത്തിനാണ് തീ പിടിച്ചത്.


