തിരുവനന്തപുരം: യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന് ഷായുടെ ഭാര്യയെ ഉള്‍പ്പടെ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തു. കേസില്‍ എട്ടാം പ്രതിയാണ് ജാസ്മിന് ഷായുടെ ഭാര്യ ഷബ്ന. സംഘടനയുടെ പണം ഷബ്നയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ ഷബ്നയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസിലാകെ എട്ടു പ്രതികളാണ് ഇപ്പോഴുള്ളത്. ജാസ്മിന് ഷായും സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും ഉള്‍പ്പടെ നാല് പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.


