മഴയും വെള്ളപൊക്കവും ഒഴിഞ്ഞുപോയെങ്കില്‍ നിരവധിപേര്‍ ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് മടങ്ങി പോകാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പലരും ക്യാമ്പുകളില്‍ കഴിയുകയാണ്. ഇവര്‍ക്ക് സര്‍ക്കാര്‍ ഓണക്കോടി നല്‍കും.
മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. ഓണക്കോടിക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. 60 വയസിനു മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സൗജന്യമായി ഓണക്കോടി വിതരണം ചെയ്യും.