മലപ്പുറം: പത്തനംതിട്ടയിൽ അധ്യാപികയുടെ ശമ്പളം 14വര്‍ഷമായി ലഭികാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഡിഇഒ, എഇഒ ഇവരെല്ലാം സ്ഥാനക്കയറ്റം വഴി വരുന്നവരാണ്.
ഇവര്‍ക്കെല്ലാം ഭരണപരിചയം കുറവാണ്. അത് ഓഫീസ് പ്രവർത്തനത്തെ ബാധിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ സ്വന്തം അനുഭവം ആണ്. പറഞ്ഞാൽ വിവാദമാകുമെന്ന് അറിയാം എന്നാലും കുഴപ്പമില്ല. ഡിഇഒ, എഇഒ എന്നിവര്‍ക്കെല്ലാം ഭരണപരിശീലനം കാര്യമായി നൽകേണ്ട അവസ്ഥയാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം ദൗര്‍ഭാഗ്യകരമാണ്. മന്ത്രി പറഞ്ഞിട്ടും ഉത്തരവ് ഇറക്കിയിട്ടും അവരെ ഓഫീസ് കയറ്റി ഇറക്കി പ്രയാസപ്പെടുത്തി. ഓരോ ഫയലും ജീവിതം എന്നത് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം. ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്പെന്ഷൻ സാധാരണ നടപടി മാത്രമാണ്.


