ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ഒരു കുട്ടയിൽ ഒരേ സമയം 10 പേർക്ക് ഭക്ഷണപ്പൊതികൾ എത്തിക്കാൻ കഴിയുന്ന ആധുനിക ഡ്രോണാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ ഡ്രോൺ നിയന്ത്രിത കേന്ദ്രം ഹിറ്റാച്ചി, ജെസിബി തുടങ്ങിയ മെഷീൻ ഓപ്പറേറ്റർമാർക്ക് നേരിട്ട് ഭക്ഷണം എത്തിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് അതിവേഗം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനമാണിത്.. വാഹനങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.
മേപ്പാടി പോളിടെക്നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവർത്തകർക്ക് ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ മേൽനോട്ടത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷനാണ് ഭക്ഷണം തയ്യാറാക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണപ്പൊതികളാണ് ഇവിടെ വിതരണം ചെയ്യുന്നത്


