അതിഥി തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ അമ്മ മഞ്ഞുമ്മല്‍ മൈത്രി നഗര്‍ 6-ാം ലെയിന്‍ മാന്തുരുത്തിയില് എസ് ലളിത (67) അന്തരിച്ചു.മകൻ മരിച്ച് 4 മാസങ്ങൾ പിന്നിടും മുൻപാണ് 67കാരിയായ ലളിതയുടെ അന്ത്യം. പ്രായത്തിന്റേതായ അവശതകൾ നേരിട്ടിരുന്ന ലളിത വിനോദിന്റെ മരണത്തിന് പിന്നാലെ ഭക്ഷണം കഴിക്കാതെ ആയിരുന്നു. ഇത് ശാരീരിക ബുദ്ധിമുട്ടുകൾ കൂട്ടുകയും ചെയ്തിരുന്നു.
ഇടപ്പള്ളി ചുറ്റുപാടുകര തീയാട്ടില്‍ റോഡില്‍ ഗോകുലം വീട്ടില്‍ മകള്‍ സന്ധ്യക്കൊപ്പമായിരുന്നു താമസം. വിനോദിന്റെ മരണത്തിന് ശേഷം മഞ്ഞുമ്മലിലെ വീട്ടില്‍ ഇടയ്ക്കൊക്കെ എത്തി മടങ്ങുമായിരുന്നു.പരേതനായ ആര് വേണുഗോപാലന്‍ നായരാണ് ഭര്‍ത്താവ്. മരുമകന് യു പ്രദീപ് കുമാര്‍.തൃശ്ശൂര്‍ വെളപ്പായയിലാണ് ടിടിഇ വിനോദിനെ അതിഥി സംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത്. ടിക്കറ്റ് ചോദിച്ചതിലുള്ള പ്രകോപനം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.


