കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് ട്രക്ക് ഡ്രൈവർ അർജുനിനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ സമ്മർദമുണ്ടായിട്ടും കാലാവസ്ഥ പ്രതികൂലമാണെന്ന് കർണാടക വിശ്വസിക്കുന്നു. അതേസമയം, തെരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
29 ദിവസം മുന്‍പ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ നിന്നും കര്‍ണാടകയിലേക്ക് പോയ അര്ജുന് ഇതുവരേയും മടങ്ങിയെത്തിയിട്ടില്ല. കരഞ്ഞും പ്രാർത്ഥിച്ചും കഴിയുന്ന കുടുംബാംഗങ്ങൾക്ക് കേരളത്തിൻ്റെ പിന്തുണയാണ് ഏക ആശ്വാസം. ഗംഗാവലി നദിയിലെ തിരച്ചിൽ കർണാടക സർക്കാർ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ട് ഒരാഴ്ചയായി. എപ്പോൾ വീണ്ടും തുടങ്ങുമെന്ന് ആർക്കും അറിയില്ല.
കർണാടക സർക്കാരും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. തിരച്ചിൽ ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധരാമയ്യക്ക് വീണ്ടും കത്തയച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. ഗംഗാവലി നദിയിലെ ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും കാരണം തിരച്ചിൽ പുനരാരംഭിക്കുന്നതിൽ നിന്ന് കർണാടക വിട്ടുനിൽക്കുകയാണ്.