സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൻ്റെ വടക്കൻ തീരം മുതൽ ഗുജറാത്തിൻ്റെ തെക്കൻ തീരം വരെ ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നതിനാൽ കേരളത്തിൽ മഴ കുറയുന്നു.
ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഴ എന്നാൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്ററിനും 115.5 മില്ലീമീറ്ററിനും ഇടയിലുള്ള മഴയാണ്. നാളെ രാത്രി 11.30 വരെ കേരള തീരത്ത് 1.9 മുതൽ 2.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് ഓഷ്യാനോഗ്രഫി ആൻഡ് റിസർച്ച് അറിയിച്ചു.