എറണാകുളം പെരുമ്പാവൂരിൽ പച്ചക്കറി കടയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ.. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നുള്ള സലഫ് ഇസ്ലാം ഷെയ്ഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തണ്ടേക്കാട് ജംഗ്ഷന് സമീപം ഇയാൾ നടത്തിയിരുന്ന പച്ചക്കറിക്കടയുടെ മറവിലാണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 2.5 കിലോ കഞ്ചാവും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം കോട്ടയത്ത് രണ്ടര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായിരുന്നു. ജാർഖണ്ഡിൽ വച്ചാണ് സച്ചിൻ കുമാർ സിങ്ങിനെ അറസ്റ്റ് ചെയ്തത്.ജാർഖണ്ഡിൽ നിന്നും കടത്തിക്കൊണ്ടു വന്ന കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. പാലാ ടൗണിൽ പച്ചക്കറി കടയിൽ ജോലി ചെയ്യുകയായിരുന്നു സച്ചിൻ കുമാർ സിങ്. ഇയാളുടെ കഞ്ചാവ് വിൽപന സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നികുതി സംഘം ആഴ്ചകളോളം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.


