എസ്എഫ്ഐയെ മാധ്യമങ്ങൾ വേട്ടയാടുന്നുവെന്നും സിപിഐഎമ്മിനെതിരെ മാധ്യമങ്ങൾ തെറ്റായ പ്രചാരവേല നടത്തുന്നുവെന്നും വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായി ഇപി ജയരാജൻ സംസാരിച്ചു എന്ന വാർത്തയും ശരിയല്ല. എസ്എഫ്ഐയ്ക്കെതിരായ പ്രചാരവേലയ്ക്ക് മാധ്യമങ്ങൾ മത്സരിക്കുന്നുവെന്നാണ് എം വി ഗോവിന്ദന്റെ വിമർശനം.
എസ്എഫ്ഐ പരാമ്പര്യത്തെ തള്ളികളഞ്ഞു ഏതെങ്കിലും കോളേജിൽ നടക്കുന്ന പ്രശ്നങ്ങളെ പർവതീകരിച്ചു എസ്എഫ്ഐയെ തകർക്കാനാണ് ശ്രമം നടക്കുന്നത്. എസ്എഫ്ഐയിൽ ചില ചെറിയ വീഴ്ചകൾ ഉണ്ടെങ്കിൽ അവരത് പരിഹരിച്ചു പോകും. വിദ്യാർത്ഥികൾ അധ്യാപകർക്ക് നേരെയും അധ്യാപകർ വിദ്യാർത്ഥികൾക്ക് നേരെയും നടത്തുന്ന കയ്യേറ്റങ്ങൾ തെറ്റായ പ്രവണതയാണെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു.


