തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി കേരളത്തിലെ
സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് ധാരണയാകും. ഇതിനായി സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. നാളെ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളും 7, 8 തീയതികളില്‍ സംസ്ഥാന സമിതിയും സംഘടിപ്പിച്ചിട്ടുണ്ട്. കോട്ടയം അടക്കം 16 സീറ്റുകളില്‍ ഇത്തവണ സിപിഎം മത്സരിച്ചേക്കും. 2014ല്‍ ജനതാദള്‍ എസ് മത്സരിച്ച കോട്ടയം മണ്ഡലം സിപിഎം ഏറ്റെടുത്ത്, പത്തനംതിട്ട ഘടകകക്ഷികള്‍ക്ക് കൊടുക്കാനും സാധ്യതയുണ്ട്. രണ്ട് തവണ മത്സരിച്ച എ സമ്പത്ത്, എംബി രാജേഷ് എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കും. പി കെ ബിജുവിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവിലെ എംപിയായ പി. കരുണാകരന് മത്സരിക്കില്ലെന്ന് അറിയിച്ചു.

