വയനാട്: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ഒന്നര വർഷത്തോളം പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് ഒ.എം ജോർജ് പൊലീസിൽ കീഴടങ്ങി. മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ജോർജ് മാനന്തവാടി ഡി.വൈ.എസ്.പിക്ക് മുന്നിലാണ് കീഴടങ്ങിയത്. പണിയ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ജോർജ് ബലപ്രയോഗത്തിലൂടെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഇയാൾ വാങ്ങിക്കൊടുത്ത മൊബൈൽ ഫോണിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി കിടപ്പുമുറിയിലും കാപ്പിത്തോട്ടത്തിലും ലൈംഗികമായി പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകിയിരുന്നു.
പോക്സോ, ബലാത്സംഗം, ആദിവാസി പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേസിനെ തുടര്‍ന്ന് ജോര്‍ജ്ജിനെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്ത് ആക്കുകയും ചെയ്തു. സംഭവത്തില്‍ ഇരയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ ജോര്‍ജ്ജിന് മേല്‍ പൊലീസില്‍ കീഴടങ്ങാന്‍ സമ്മര്‍ദ്ദമേറുകയായിരുന്നു. മാതാപിതാക്കള്‍ ചൈൽഡ് ലൈനില്‍ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ബത്തേരി പൊലീസില്‍ വിവരമറിയിച്ചത് അന്വോഷണ ഉദ്യോഗസ്ഥനായ മാനന്തവാടി എസ്.എം. എസ് ഡി.വൈ.എസ്.പി കുബേരന് നമ്പൂതിരി മുമ്പാകെയാണ് പ്രതി കീഴടങ്ങിയത്.

