കോഴിക്കോട്: ഷാഫി പറമ്പിലിനും രാഹുലിനുമെതിരെ ആരോപണം ഉന്നയിച്ച എം.എ ഷഹനാസിനെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. സാംസ്കാരിക സാഹിതി കോഴിക്കോട് ജില്ലാ വാട്സാപ് ഗ്രൂപ്പിൽ നിന്നാണ് പുറത്താക്കിയത്. സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറിയാണ് ഷഹനാസ്.
രാഹുൽ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ഷഹനാസിന്റെ ആരോപണം. രാഹുല്‍ മാങ്കൂട്ടത്തിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയ അന്നത്തെ പ്രസിഡന്റ് ഷാഫി പറമ്പിലിന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അതിന് പുച്ഛവും പരിഹാസവുമാണ് മറുപടി ലഭിച്ചതെന്നും ഷഹനാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഷഹനാസിന്റെ കുറിപ്പ്
രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ഒരു പരാതി ഉയർന്നു വരുമ്പോൾ എനിക്ക് മനസാക്ഷി കുത്തൊന്നും ഇല്ല. കാരണമെന്താണെന്ന് അറിയാമോ? പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞു എന്ന സമാധാനം ഉണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായി രാഹുൽ മാങ്കൂട്ടത്തിനെ പൊക്കിയെടുത്ത് കൊണ്ടുവന്നു വയ്ക്കുമ്പോൾ ബഹുമാനപ്പെട്ട അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന ഷാഫി പറമ്പിൽ എം.എൽ.എ യോട് ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട് (തെളിവ് ഉണ്ട് )ഒരുപാട് പെൺകുട്ടികൾക്ക് കടന്നുവരാനുള്ള ഒരു ഇടമാണ് യൂത്ത് കോൺഗ്രസ് എന്ന് പറയുന്ന സംവിധാനം. അതിന്റെ പ്രസിഡന്റായിട്ട് ഇവനെ പോലെയുള്ള ആളുകൾ വരുമ്പോൾ നമ്മുടെയൊക്കെ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന്..


