വയനാട്ടിലെ ദുരന്തത്തിൽ ക്ലാസ് മുറികൾ നഷ്ടപ്പെട്ട വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിൽ നിന്ന് മേപ്പാടി സർക്കാർ ഹൈസ്കൂൾ വരെയുള്ള 650 വിദ്യാർത്ഥികളെ മേപ്പാടി സർക്കാർ ഹൈസ്കൂളിലേക്ക് പുനരധിവസിപ്പിക്കുന്നതിന്റെ ക്ലാസ് മുറികൾ നിർമ്മിച്ച് നൽകാനൊരുങ്ങി ബിൽഡേഴ്സ് അസ്സോസിയേഷൻ് ഓഫ് ഇന്ത്യ. കോൺട്രാക്ടർമാരുടെയും, ബിൽഡർമാരുടെയും അഖിലേന്ത്യാ സംഘടനയായ ബിൽഡേഴ്സ് അസ്സോസിയേഷൻ് ഓഫ് ഇന്ത്യയാണ് 12 പുതിയ ക്ലാസ്സ് റൂമുകൾ നിർമ്മിച്ചു നൽകുന്നത്.
സെപ്റ്റംബർ രണ്ടിന് മേപ്പാടി സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, മന്ത്രിമാരായ കേളു, ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ തറക്കല്ലിടൽ ചടങ്ങ് നടന്നു. രണ്ടാം ഘട്ടത്തിൽ സർക്കാർ നിർദേശിച്ച സ്ഥലത്ത് ഏകദേശം 150 വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ നിർമിക്കാൻ തീരുമാനിച്ചു.
സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി 4 കോടിയിലധികം ചെലവ് വരുന്ന മേൽ പറഞ്ഞ നിർമ്മാണ പ്രവർത്തികൾ സർക്കാർ പറയുന്ന തീതിയിൽ തികച്ചും സൗജന്യമായാണ് ബിൽഡേഴ്സ് അസ്സോസിയേഷൻ ഓഫ് ഇന്ത്യ നിർമ്മിക്കുന്നത്. ബിൽഡേഴ്സ് അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡൻ്റ് ശിവകുമാർ, സ്റ്റേറ്റ് ചെയർമാൻ സുരേഷ് പൊറ്റെക്കാട്ട്, സ്റ്റേറ്റ് സെക്രട്ടറി മിജോയ്, സ്റ്റേറ്റ് ട്രഷറർ സതീഷ്കുമാർ, കോഴിക്കോട് സെൻ്റർ ചെയർമാൻ സുബൈർ കൊളക്കാടൻ, എംസി മെമ്പർ ഖാലിദ് എന്നിവർ പങ്കെടുത്തു.