തൃശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം. സ്വകാര്യവ്യക്തിയുടെ പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരനായ യുവാവിനെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. സ്ഥലമുടമ ശിവരാമന് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു.പരിസര വാസിയായ യുവാവിനെ കാണ്മാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് .അജ്ഞാത മൃതദേഹം ടാങ്കിനുള്ളില്‍ കണ്ടെത്തുന്നത്. ഇത് ആയുവാവ് തന്നെയാണോ എന്ന് സ്ഥിരികരിക്കാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

