തിരുവനന്തപുരം : തിരുവനന്തപുരം പേപ്പാറ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ഇതേത്തുടര്‍ന്ന് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് രാവിലെ 11 മണിക്ക് ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
