ചാലിയാർ പുഴയിൽ തിരച്ചിൽ നടത്താനെത്തിയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറയ്ക്ക് സമീപം കാന്തപ്പാറയിലാണ് ഇവർ കുടുങ്ങിയത്. ഇവിടെ കണ്ടെത്തിയ മൃതദേഹം തിരികെ കൊണ്ടുവരാനും കഴിയില്ല.
കാട്ടിലൂടെ ചാലിയാർ നദി ഒഴുകുന്ന പ്രദേശങ്ങളിൽ വൻ തിരച്ചിൽ നടത്തുന്നുണ്ട്. ഇതേത്തുടർന്നാണ് ഇന്ന് രാവിലെ രക്ഷാപ്രവർത്തകർ തിരച്ചിൽ ആരംഭിച്ചത്. ഉരുൾപൊട്ടി ചാലിയാർ ഒലിച്ചുപോയ കല്ലുകൾക്കും മരങ്ങൾക്കുമിടയിൽ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കിടക്കുന്നു. വിവിധ പ്രദേശങ്ങളിൽ പല ഗ്രൂപ്പുകളായി മാറിമാറി തിരച്ചിൽ നടക്കുന്നു.


