ലിന്‍സി ഫിലിപ്സിന്റെ ദുരിതങ്ങളുടെ ബാലപാഠം എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്.
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ മികച്ച അച്ചടിമാധ്യമ പ്രവര്ത്തകയ്ക്കുക്കുള്ള അവാര്‍ഡ് ലിന്‍സി ഫിലിപ്സിന്. സംസ്ഥാനത്തെ സ്പെഷല്‍ ഹോമുകളിലേയും ഒബ്സര്‍വേഷന്‍ ഹോമുകളിലേയും കുട്ടികളെ സംബന്ധിച്ച് 2016 ഡിസംബര്‍ 29,30,31 തീയതികളില്‍ കേരളഭൂഷണത്തില്‍ പ്രസിദ്ധീകരിച്ച ദുരിതങ്ങളുടെ ബാലപാഠം എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. 10000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ഈ മാസം 16 ന് തിരുവ’നന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് വിതരണം ചെയ്യും.ഈയിനത്തില്‍ മലയാള മനോരമ യിലെ മഹേഷ് ഗുപ്തനും പ്രത്യേക പരാമര്‍ശം ലഭിച്ചു.
വാര്‍ത്താചിത്രത്തിനുള്ള ഏറ്റവുംനല്ല ടി.വി പരിപാടിക്ക് ഏര്‍പ്പെടുത്തിയ പ്രഥമ ടി.എന്‍. ഗോപകുമാര്‍ സ്മാരക പുരസ്കാരം മീഡിയാ വണ്‍ ചാനലിലെ ന്യൂസ് എഡിറ്റര്‍ പി.കെ. ശ്യാം കൃഷ്ണെന്റ ‘വഴിമാറും കുരുന്നുകള്‍’ എന്ന വാര്‍ത്താധിഷ്ടിത പരിപാടിക്കാണ്. ഈ വിഭാഗത്തില്‍ ഏഷ്യാനെറ്റിലെ ചീഫ് റിപ്പോര്‍ട്ടര്‍ എസ്. ബിനുരാജും പ്രത്യേക പരാമര്ശത്തിന്അ ര്‍ഹനായി.
മികച്ച ഫോട്ടോ ഗ്രാഫര്‍ക്കുള്ള വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡിന് ദേശാഭിമാനി കോട്ടയം യൂനിറ്റ് ചീഫ് ഫൊേട്ടാഗ്രാഫര് മനു വിശ്വനാഥിന് ലഭിച്ചു. മനോരമയിലെ സീനിയര്‍ ഫൊേട്ടാ ഗ്രാഫര്‍ റിങ്കുരാജ് മട്ടാഞ്ചേരി, മാതൃഭൂമിയിലെ ആലപ്പുഴ യൂനിറ്റ് ചീഫ് ഫൊേട്ടാഗ്രാഫര് സി. ബിജു എന്നിവരും ഈ വിഭാഗത്തില്‍ പുരസ്കാരത്തിന് അര്‍ഹരായി. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍.
കുട്ടികള്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കുള്ള പ്രഥമ ഒ.എന്‍.വി സ്മാരക അവാര്‍ഡ് കോഴിക്കോട് ഫറൂഖ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10ാ ംക്ലാസ് വിദ്യാര്‍ഥിനി കെ. അനാമികയുടെ ‘ഊഞ്ഞാല് വീട് ‘ ചെറുകഥ സമാഹാരത്തിന് ലഭിച്ചു. ഈ വിഭാഗത്തില്‍ കായംകുളം ഗവ. യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി എയിലാ ബൗദ്ധിന്റെ ‘എയിലയുടെ കവിതകള്‍’ കവിതാ സമാഹാരം പ്രായംകുറഞ്ഞ എഴുത്തുകാരിക്കുള്ള പ്രത്യേക പുരസ്കാരത്തിന് അര്‍ഹയായി. തിരുവനന്തപുരം കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി മാളവിക തമ്പിയുടെ ‘ഈ പെങ്കുട്ടി ഒരു സംഭവാട്ടോ ‘ എന്ന ചെറുകഥക്ക് മലയാള വിഭാഗത്തില്‍ പ്രത്യേക പുരസ്കാരം ലഭിച്ചു. കുട്ടികളുടെ ഇംഗ്ലീഷ് കൃതികള്‍ക്കുള്ള കമലാസുരയ്യ പുരസ്കാരം തിരുവനന്തപുരം പാങ്ങോട് ആര്‍മി പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ദിയ. എസ് ഹരീഷിന്റെ ‘ഡ്രീംസ് ആന്റ് ട്രൂത്ത്സ്’ കവിതാസമാഹാരത്തിനാണ്. 5000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍. 16ന് രാവിലെ 10ന് യൂണിവേഴ്സിറ്റി കോളജില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരങ്ങള്‍ സമ്മാനിക്കും. പിരപ്പന്‍കോട് മുരളി, ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. അടുത്ത വര്‍ഷം മുതല്‍ മികച്ച ബാലസാഹിത്യ കൃതികള്‍ക്കും പുരസ്കാരം ഏര്‍പ്പെടുത്തുമെന്ന് പുരസ്കാരം പ്രഖ്യാപിച്ച് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്രഷറര്‍ ജി. രാധാകൃഷ്ണനും പങ്കെടുത്തു.


