തിരുവനന്തപുരം: അണക്കെട്ടുകളില്‍ വെള്ളം കുറവാണെങ്കിലും 15 വരെ കേരളത്തില്‍ ലോഡ്ഷെഡ്ഡിങ്ങിന് സാധ്യതയില്ല. വരുംദിവസങ്ങളിലും 15-നുശേഷവും കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതുവരെ കാത്തശേഷം ആവശ്യമെങ്കില്‍ ലോഡ്ഷെഡ്ഡിങ് ഏര്‍പ്പെടുത്താനാണ് വൈദ്യുതിബോര്‍ഡിന്റെ തീരുമാനം.
വൈദ്യുതി ഉത്പാദനത്തിന്റെയും ലഭ്യതയുടെയും നില വിലയിരുത്താന്‍ വ്യാഴാഴ്ച ബോര്‍ഡ് ചേരും.
15 വരെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരില്ലെന്ന് ബോര്‍ഡ് ചെയര്മാന് എന്‍.എസ്. പിള്ള പറഞ്ഞു. ഇപ്പോള്‍ 7.6 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഒരുദിവസം വേണ്ടത്. ഇതില്‍ 1.2 കോടി യൂണിറ്റ് മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 15 വരെ ഈ നില തുടരും. അതിനുശേഷവും മഴ വേണ്ടപോലെ കിട്ടിയില്ലെങ്കില്‍ ജലവൈദ്യുതി ഉത്പാദനം കുറയ്ക്കും.
പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കേണ്ടിവരും. ഇതിന് മതിയായ ലൈന്‍ സൗകര്യമില്ല. അങ്ങനെവന്നാല്‍ വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകേണ്ടിവരും. അണക്കെട്ടുകളില്‍ ഇനി 43.5 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേയുള്ളൂ.
വെള്ളിയാഴ്ചമുതല്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച എറണാകളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ മഴ കുറയാന്‍ സാധ്യതയുണ്ട്. അതിനുശേഷം 15 മുതല്‍ ശക്തമായേക്കും.


