അടിമാലി: മദ്യപിച്ചെത്തിയ പിതാവ് വഴക്കുപറഞ്ഞതില്‍ മനംനൊന്ത് സഹോദരിമാരായ മൂന്നുപെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടികള്‍ കീടനാശിനി എടുത്ത് കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അടിമാലിക്കു സമീപം ഫ്ളാറ്റില്‍ താമസിക്കുന്ന ഒരു കുടുംബത്തിലെ 19, 16, 14 വയസ്സുള്ള സഹോദരിമാരാണ് വിഷം കഴിച്ചത്. അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി. സംഭവസമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് മറ്റു വിവരങ്ങള്‍ സ്വീകരിക്കുന്നുണ്ട്.
മദ്യപിച്ച് എത്തിയ പിതാവ് വഴക്കുപറഞ്ഞു: സഹോദരിമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
by വൈ.അന്‍സാരി
by വൈ.അന്‍സാരി

