ടൈറ്റസ് കെ.വിളയില്‍ –യേശുദാസ്,നിങ്ങളിത്ര ചെറ്റയാകാരുതായിരുന്നു..!
രാജഭരണകാലത്ത്,ഭരണകൂടത്തിന്റെ എല്ലാ വൃത്തികേടുകളോടും സമരസപ്പെട്ട് പട്ടും വളയും വാങ്ങി ഞെളിഞ്ഞിരുന്ന ചെറ്റകളുടെ ഗണത്തിലാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് യേശുദാസ്.
ഭരണകൂടത്തിന്റെ ജനവിരുദ്ധവും കലാവിരുദ്ധവുമായ നിലപാടുകളോട് എതിരിട്ടു നില്‍ക്കുന്നതാണ് നട്ടെല്ലുറപ്പിന്റെ രാഷ്ട്രീയമെന്ന് യേശുദാസിനേയും ജയരാജിനേയും പഠിപ്പിക്കാന്‍ ഫഹദ് ഫാസിലിനേയും പാര്‍വതിയേയും അനീസ് കെ.മാപ്പിളയേയും പോലെയുള്ള മലയാളികള്‍ ഉണ്ടയത് കേരളത്തിന്റെ സുകൃതം;മലയാളസിനിമയുടെ നന്മ
*
ദേശീയ ചലച്ചിത്ര പുരസ്കാര സമര്‍പ്പണത്തിന്റെ ആറുപത്തിനാല് വര്‍ഷത്തെ ചരിത്രത്തെയാണ് ഭരണകൂടത്തരികിടയിലൂടെ സ്മൃതി ഇറാനിയും കേന്ദ്ര സര്‍ക്കാരും അട്ടിമറിച്ചത്.ആ കീഴ്വഴക്ക ലംഘനത്തോട്, ആദ്യമായി പുരസ്കാരം ലഭിച്ചവര്‍ വരെ, മറുത്തു നിന്നപ്പോള്‍ അവരെ തള്ളിപ്പറഞ്ഞ് പുരസ്കാരം സ്വീകരിച്ച യേശുദാസ് മലയാളികള്‍ക്ക് മുഴുവന്‍ അപമാനമാണ്.
ഗാനഗന്ധര്വന് എന്നല്ല ചെറ്റയായ അവസരവാദി എന്നു വേണം അയാളെ ഇനി വിളിക്കാന്‍.
അതിജീവനത്തിനായി ഉത്സവപ്പറമ്പില്‍ പാട്ടുപാടുന്ന ഗായകനില്‍ നിന്ന് റോയല്‍റ്റി ലഭിച്ചേ മതിയാകൂ എന്ന് ശഠിച്ചപ്പോള്‍ മുതല്‍ ഇയാളുടെ തനിനിറം കേരളം കാണുകയായിരുന്നു.
അതിന്റെ പരിപൂര്‍ണതയാണ് വിജ്ഞാന് ഭവനില്‍ കണ്ടത്.
*
ഇപ്പോള്‍ ഓര്‍മ്മവരുന്നത് 2015 ഈ മഹാന് പരസ്യമായി പ്രദര്‍ശിപ്പിച്ച മറ്റൊരു ചെറ്റത്തരമാണ്
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘ദേശത്തിനായി പാടൂ ‘എന്ന പരിപാടി.
തങ്ങള്‍ ആരാധിക്കുന്ന ഗായകനൊപ്പം പാടാമെന്ന മോഹവുമായി മണിക്കൂറുകളോളമാണ് കുട്ടികള്‍ കാത്തുനിന്നത്.
ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു ഗായകന്
തലേന്ന് പെയ്ത മഴയില്‍ ഗ്രൗണ്ടില്‍ ചെളി കിടപ്പുണ്ടായിരുന്നു
അതാണ് യേശുദാസിനെ പ്രകോപിപ്പിച്ചത്.
ഗ്രൗണ്ടില്‍ ഇറങ്ങിയാല്‍ അദ്ദേഹത്തിന്റെ കാലില്‍ ചെളി പറ്റുമത്രേ!
സംഘാടകരുടെ അഭ്യര്‍ത്ഥനപോലും മാനിക്കാതെ ഉദ്ഘാടനശെഷം വേദിയില്‍ നിന്നിറങ്ങി തന്റെ കാറില്‍ കയറി ഇരിക്കുകയായിരുന്നു ഈ മഹാന്.
കാലില്‍ പറ്റുന്ന ചെളി കഴുകിയാല്‍ പോകുമെന്നും എന്നാല്‍ തന്റെ പിടിവാശിമൂലം തന്നോടൊപ്പം പാടാന്‍ ആഗ്രഹിച്ചിട്ടും സാധിക്കാതെ പോയ ആ കുട്ടികളുടെ മനസ്സില്‍ ഉണ്ടായ മുറിവ് കാലത്തിനു പോലും മറയ്ക്കാനാകില്ലെന്നും ചിന്തിക്കാന്‍ അയാളുടെ അഹന്ത സമ്മതിച്ചില്ല
ഈ നിര്‍ബന്ധ ബുദ്ധിയിലൂടെ അന്ന് എന്താണോ യേശുദാസ് നേടിയെടുത്തത് അതിലും ഗര്ഹണിയമായ പ്രതലത്തിലാണ് യേശുദാസ് ഇപ്പോള്‍ നില്‍ക്കുന്നത്.
*
യേശുദാസിനേക്കാള്‍ പരമ ചെറ്റയാണ് താനെന്ന് തെളിയിക്കുകയായിരുന്നു “ചടങ്ങില്‍ പങ്കെടുക്കാതിരുന്നവര്‍ അവാര്‍ഡ് തുക മടക്കി കൊടുക്കുമോ?”എന്ന ചോദ്യത്തിലൂടെ ജയരാജ്.
ദേശീയ പുരസ്കാരങ്ങള്‍ ബഹിഷ്ക്കരിക്കുകയല്ല പുതിയ കീഴ്വഴക്കങ്ങളോടുള്ള വിയോജിപ്പാണ് പുരസ്കാര സ്വീകരണത്തില്‍ നിന്നും പിന്മാറാ? പ്രേരിപ്പിച്ചത് എന്ന് പ്രതിഷേധം രേഖപ്പെടുത്തിയ കലാകാരന്മാര് വ്യക്തമാക്കിയത് ഇയാള്‍ ‘അന്നനാളത്തിന്റെ മറ്റേ അറ്റം’ കൊണ്ടാണോ കേട്ടത്?.
കാവിക്കളറിലുള്ള സിനിമകളെടുത്ത് പുരസ്കാരങ്ങള്‍ പലതു നേടിയെടുത്ത ആ അവസരവാദിക്ക് ,പണത്തേക്കാള്‍ പ്രധാനമാണ് കലാകാരന്റെ ആത്മാഭിമാനം എന്ന് തിരിച്ചറിയാന്‍ ജന്മം ഇനിയും കുറേ വേണ്ടിവരും
*
ഇവിടെ ഗൗരവമേറിയ ഒരു ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്.ഒരു മണിക്കൂറിലേരെ നേരം നില്ക്കാനാവാത്ത വിധത്തിലുള്ള ആരോഗ്യപ്രശ്നം രാഷ്ട്രപതിക്കുണ്ടോ?
പത്മപുരസ്കാരങ്ങള്‍ രണ്ട് ദിവസമായി കൊടുത്തപ്പോല്‍ മനസ്സില്‍ തോന്നിയ സന്ദേഹം ഇപ്പോള്‍ ശക്തമായിരിക്കുന്നു
എഴുന്നേറ്റ് നില്ക്കാന് പോലും കെല്പ്പില്ലാത്തവരെയാണോ ദളിത് പ്രാതിനിധ്യം എന്ന പേരില്‍ രാഷ്ട്രപതിയാക്കി ബിജെപി ഞെളിയുന്നത്?
*
ഭരണകൂടങ്ങളുടെ അധിനിവേശങ്ങളെ ചെറുക്കാന്‍ തങ്ങള്‍ക്ക് രാഷ്ട്രം നല്കിയ പുരസ്കാരം നിഷേധിക്കുകയോ തിരിച്ചു നല്‍കുകയോ ചെയ്ത ചിലരെ യേശുദാസിനും ജയരാജിനും വേണ്ടി പരിചയപ്പെടുത്താം.
ഫണീശ്വര്‍നാഥ് രേണു മുതല്‍ പിന്നീട് ജ്ഞാനപീഠം ജേതാവായ ശിവരാമ കാരന്ത് വരെ ഉള്ളവര്‍ അടിയന്തരാവസ്ഥയുടെ നാളുകളില്‍ പദ്മ പുരസ്കാരം തിരിച്ചു നല്കി
ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ പ്രതിഷേധിച്ച് പദ്മഭൂഷണ്‍ മടക്കി നല്കി ഖുശ്വവന്ത് സിംഗ്.
ഓസ്കാര്‍ അവാര്‍ഡ് നിരസിച്ച് മര്ലിന് ബ്രണ്ടോയും നോബേല്‍ സമ്മാനം നിരസിച്ച് സാര്‍ത്രും ആര്‍ജവത്വം തെളിയിച്ചു
പുരസ്കാരങ്ങള്‍ നിരസിക്കുന്നതും തിരിച്ച് നല്‍കുന്നതും ശക്തമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് മനസ്സിലാക്കാന്‍ യേശുദാസേ താന്‍ പത്തു ജന്മം പിറവി കൊള്ളണം
*
പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാത്തവരുടെ പേരും കസേരയും ഒഴിവാക്കിയാണ് സര്‍ക്കാര്‍ പ്രതിഷേധക്കാരെ നേരിട്ടതെങ്കിലും ഭരണകൂട തരികിടയ്ക്ക് ഏറ്റ ഒന്നാന്തരം പ്രഹരമാണ് അവാര്‍ഡ് ബഹിഷ്ക്കരിച്ച 68 പേരുടെ നിലപാട്. അതു കൊണ്ട് തന്നെ ദേശീയ അവാര്‍ഡ് പുരസ്കാരത്തെക്കാള് തിളക്കമുണ്ട് അവരുടെ പ്രതിഷേധജ്വാലയ്ക്ക്.
*
പുരസ്കാരവിതരണ വേദിയില്‍ സ്മൃതി ഇറാനിയെ കണ്ടപ്പോള്‍ ഓര്‍മ്മയിലെത്തിയത്
“And what rough beast, its hour come round at last,
Slouches towards Bethlehem to be born?”
എന്ന സാമുവേല്‍ ബട്ലര് യേറ്റ്സിന്റെ ‘The Second Coming’എന്ന കവിതയിലെ മുന്നറിയിപ്പാണ്
*
(ക്ഷോഭത്തിന്റേയും പ്രതിഷേധത്തിന്റേയും കവികള്‍ ഏതു മാളത്തിലാണ് ഒളിച്ചത്!!! )