തിരുവനന്തപുരം: ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവര്ത്തകന് കെഎം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. കെഎം ബഷീറിന്റെ ഭാര്യ ജസ്ലയ്ക്ക് തൊഴില്‍ നിയമനം നല്കി കൊണ്ടുള്ള ഉത്തരവാണ് പുറത്തു വന്നിരിക്കുന്നത്. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്റായാണ് നിയമനം. നേരത്തെ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി തള്ളിയിരുന്നു. ശ്രീറാമിന്റെ സസ്പെഷൻ കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടി മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തു.
Home Kerala കെഎം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി
കെഎം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

