തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന് നിയമസഭയില്‍ റാസ്കല്‍ പരാമര്‍ശം നടത്തിയതിനെതിരേ പ്രതിപക്ഷം സ്പീക്കര്‍ക്കു കത്തു നല്കി. പ്രതിപക്ഷത്തിന്റെ സാന്നിധ്യത്തില്‍ സഭാ രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തലയുടെ കത്ത്. ഇ.പി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച പെരിയ കേസുമായി ബന്ധപ്പെട്ട് ശൂന്യവേളയിലെ പോരിനിടയില്‍ പ്രതിപക്ഷ അംഗങ്ങളെ മന്ത്രി ഇ.പി. ജയരാജന് റാസ്കല്‍ എന്നു വിളിച്ചതാണു വിവാദമായത്. കോണ്‍ഗ്രസിലെ വി.ഡി. സതീശനാണ് ഇതു സംബന്ധിച്ച ആരോപണം ഉന്നയിച്ചത്. ഇരിയ്ക്കെടാ അവിടെ, റാസ്കല്‍, പോക്രിത്തരം പറയരുത് എന്ന സഭ്യേതരമായ പദമാണു മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയില്‍ മന്ത്രി ഇ.പി. ജയരാജന്റെ ശബ്ദം എംഎല്എമാരുടേെ മൈക്കുകളില്‍ എത്തിയതെന്നു സതീശന് ആരോപിച്ചു.