തിരുവനന്തപുരം: യുവതീപ്രവേശനത്തിന് പിന്നാലെ ശബരിമല നട അടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ദേവസ്വം ബോര്‍ഡിന് നല്കിയ വിശദീകരണത്തിലാണ് തെറ്റ് പറ്റിയിട്ടില്ലെന്ന് തന്ത്രി നിലപാടെടുത്തത്.
നട അടക്കുന്നതിന് മുന്‍പ് ദേവസ്വം ബോര്‍ഡ് അധികൃതരെ വിവരം അറിയിച്ചിരുന്നതായും തന്ത്രി നല്കിയ മറുപടിയിലുണ്ടെന്നാണ് വിവരം.

