കായംകുളം: ഹിന്ദു യുവതിയുടെ വിവാഹം നടത്തിക്കൊടുത്ത് ജമാഅത്ത് കമ്മറ്റി മാതൃകയാകുന്നു. അച്ഛനില്ലാത്ത മകളുടെ വിവാഹം നടത്താന്‍ കഷ്ടപ്പെടുകയായിരുന്നു അമ്മ ബിന്ദു. മകളെ വിവാഹം ചെയ്തയക്കാന്‍ ആരുടെ സഹായം തേടുവാനും ഈ അമ്മയ്ക്ക് മടിയുമുണ്ടായിരുന്നില്ല. അങ്ങിനെയാണ് മതഭേദം മറന്ന് മകളുടെ വിവാഹ്തതിനായി പള്ളി കമ്മറ്റിയുടെ സഹായം ബിന്ദു തേടിയത്.
ചേരാവള്ളി അമൃതാഞ്ജലിയില്‍ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകള്‍ അഞ്ജുവും കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തോട്ടേതെക്കടത്ത് തറയില്‍ ശശിധരന്റെയും മിനിയുടെയും മകന് ശരത്തും 19നു ചേരാവള്ളി ജമാഅത്ത് പള്ളി അങ്കണത്തില്‍ വിവാഹിതരാകും; സമയം 11.30നും 12.30നുമിടയില്‍.
വാടകവീട്ടിലാണു ബിന്ദും മൂന്നു മക്കളും താമസിക്കുന്നത്. ഭര്‍ത്താവ് അശോകന് രണ്ടു വര്‍ഷം മുന്‍പു മരിച്ചു. അയല്‍ക്കാരനായ ജമാഅത്ത് സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്റെ നിര്‍ദേശപ്രകാരമാണു ബിന്ദു ജമാഅത്ത് കമ്മിറ്റിയോടു സഹായം തേടിയത്. സഹോദരിക്കു ചെയ്തു കൊടുക്കേണ്ട നന്മയാണതെന്നു കമ്മിറ്റി തിരിച്ചറിഞ്ഞു. ചെലവ് വഹിക്കാന്‍ ഒരു ജമാഅത്ത് അംഗം മുന്നോട്ടുവന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തിയ വിശ്വാസികളെ അറിയിച്ചപ്പോള്‍ അവരും പിന്തുണച്ചു.
ജമാഅത്ത് കമ്മിറ്റി തയാറാക്കിയ വിവാഹക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ മതസൗഹാര്‍ദ മാതൃകയായി പ്രചരിക്കുകയാണ്. അഞ്ജുവും സഹോദരി അമൃതാഞ്ജലിയും സാമ്ബത്തിക പ്രയാസം കാരണം പ്ലസ് ടു കഴിഞ്ഞു പഠനം നിര്‍ത്തുകയായിരുന്നു. ആനന്ദാണ് ഇളയ സഹോദരന്.