പത്തനംതിട്ട: മകരവിളക്ക് സമയത്ത് പുല്ലുമേട്ടില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം 1400 ല്‍ താഴെ മാത്രം പൊലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്,സത്രം,വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കുണ്ടായിരുന്നത്. പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍ ഇത്തവണ 500 പൊലീസുകാരെ കൂടെ അധികമായി വിന്യസിക്കും. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ കുമളി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലെല്ലാം വലിയ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. മകരവിളക്ക് സമയത്ത് പുല്ലുമേട്ടിലടക്കം പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം. മകരവിളക്കിനായി പുല്ലുമേട്ടില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ വിളിച്ച അവലോകനയോഗത്തില്‍ വിലയിരുത്തലുണ്ടായി.

