കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്ഐ പ്രമേയം. കുന്നോത്തുപറമ്പ് മേഖലാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഷെറിനെ ഉള്‍പ്പെടെയുള്ളവരെ സിപിഐഎം നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു. 2024 ൽ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് വീടിന്റെ ടെറസിൽ വെച്ചാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ സിപിഎം ഏറെ പ്രതിസന്ധിയിലായിരുന്നു. സ്ഫോടനത്തെയും കേസിൽ ഉൾപ്പെട്ടെ 15ഓളം പ്രതികളെയും സിപിഎമ്മും ഡിവൈഎഫ്ഐയും തള്ളിപ്പറഞ്ഞിരുന്നു. ഇന്നലെ നടന്ന പാനൂർ മേഖല ഡിവൈഎഫ്ഐ സമ്മേളനത്തിലാണ് ഷെറിനെ രക്തസാക്ഷിയായി അനുശോചന പ്രമേയം അവതരിപ്പിച്ചത്. ഷെറിൻ സ്ഫോടനക്കേസിലെ രണ്ടാം പ്രതിയാണ്. കേസിലെ ഏഴാം പ്രതിയായ അമൽ ബാബുവിനെ കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായും സിപിഎം നിയമിച്ചിരുന്നു.

