പ്രതികളിലൊരാളുടെ ജോലി നഷ്ടപ്പെട്ടതിലെ വിരോധമാണ് കാരണമായി പറയുന്നത്. പൊലീസില്‍ പരാതിപ്പെടുകയോ മറ്റൊരാളോട് വെളിപ്പെടുത്തുകയോ ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ദേഹത്തെ പരിക്കുകള്‍ ബൈക്കില്‍നിന്ന് വീണതാണെന്ന് പറയണമെന്ന് നിര്‍ബന്ധിച്ചാണ് യുവാവിനെ ഉപേക്ഷിച്ചത്. ഭയം കാരണം ഒരു ദിവസം കഴിഞ്ഞാണ് പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയത്. പ്രതികളുടെ മേല്‍വിലാസവും ഫോട്ടോയും സഹിതമാണ് പരാതി നല്‍കിയത്.