ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന് കസ്റ്റംസ് സംഘം കേരളത്തിലേക്ക്. അടുത്തയാഴ്ച സംഘം കൊച്ചിയിലെത്തും. അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങള്‍ കസ്റ്റംസില്‍ നിന്ന് തേടും. ഭൂട്ടാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ റോയല്‍ ഭൂട്ടാന് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണ വിവരങ്ങള്‍ കൊച്ചിയിലെ കസ്റ്റംസിന് കൈമാറും
വാഹനങ്ങള്‍ പിടികൂടിയ ഘട്ടത്തില്‍ സമാന്തരമായൊരു അന്വേഷണം ഭൂട്ടാന് കസ്റ്റംസ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിക്കഴിഞ്ഞു.
ഇന്ത്യയിലേക്ക് നടന്ന വാഹനകടത്തില്‍ പ്രതികരിച്ച് ഭൂട്ടാന് ട്രാന്‍സ്പോര്‍ട് അതോറിറ്റിയും കസ്റ്റംസും നേരത്തെ പ്രതികരിച്ചിരുന്നു. ഇന്ത്യയിലേക്ക് എത്തിയ SUV, LUXURY വാഹനങ്ങള്‍ അനധികൃതമായിട്ടാകാമെന്ന് ട്രാന്‍സ്പോര്‍ട് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടത്തുമെന്നും ഭൂട്ടാന് റവന്യു