കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ഇടിയോടുകൂടിയ കനത്ത മഴയാണ് പെയ്യുന്നത്. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ മഴ പെയ്തു. വരും ദിവസങ്ങളില്‍ അതായത് വരുന്ന അഞ്ച്, ആറ് തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഈ ദിവസങ്ങളില്‍ ഒന്നോ രണ്ടോ ഇടങ്ങളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഒക്ടോബര്‍ അഞ്ചിന് ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും ഒക്ടോബര്‍ ആറിന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


