നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് സുപ്രീംകോടതിയല്‍. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ട് വീണ്ടും ദിലീപിന്റെ ഹര്‍ജി. മെമ്മറി കാര്‍ഡ് കാണാനുള്ള അവകാശം തനിക്കുണ്ടെന്ന് ദിലീപ് പറയുന്നു.
കേസിലെ വാദങ്ങള്‍ ദിലീപ് രേഖാമൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നിര്‍ണായക ദൃശ്യങ്ങളില്‍ വാട്ടര്‍ മാര്‍ക്കിടണം. വാട്ടര്‍ മാര്‍ക്കിട്ട ദൃശ്യങ്ങള്‍ കൈമാറണം. നിരപരാധിത്വം തെളിയിക്കാന്‍ ദൃശ്യങ്ങള്‍ ആവശ്യമാണെന്നും ദിലീപ് സുപ്രീംകോടതിയെ അറിയിച്ചു.


