തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ കാറോടിച്ചത് താന്‍ അല്ലെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദം പൊളിഞ്ഞു. സുഹൃത്താണ് വാഹനമോടിച്ചിരുന്നതെന്നാണ് ശ്രീറാം വെങ്കിട്ടരാമന് പറഞ്ഞിരുന്നത്. എന്നാല്‍ ശ്രീറാം തന്നെയാണ് വാഹനമോടിച്ചത് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് അപകടത്തില്‍ മരിച്ചത്.
പുരുഷന് തന്നെയാണ് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് എന്നാണ് അപകടത്തിന് സാക്ഷിയായ ഓട്ടോ ഡ്രൈവറുടെ മൊഴി. വഫാ ഫിറോസ് എന്ന സ്ത്രീയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപകട സമയത്ത് അവര്‍ കാറിലുണ്ടായിരുന്നു.ആരാണ് കാര്‍ ഓടിച്ചതെന്ന് വ്യക്തമാകാനായി അപകടം നടന്നതിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു തുടങ്ങി.