കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ പുതിയ നൂറുരൂപയുടെ കള്ളനോട്ട് കണ്ടെത്തി. ഇരിട്ടി ടൗണില്‍ വഴിയോരത്ത് കച്ചവടംനടത്തുന്ന ബാബു എന്നയാള്‍ക്കാണ് കള്ളനോട്ട് ലഭിച്ചത്. നിറത്തിലും വലുപ്പത്തിലും വ്യത്യാസമൊന്നും ഇല്ലാതിരുന്നതു കൊണ്ടുതന്നെ കള്ളനോട്ടാണെന്ന് ആദ്യം തിരിച്ചറിയാനായില്ല. എന്നാല്‍ പിന്നീട് ഇരിട്ടി പൊലീസിനെ വിവരമറിയിച്ച് നോട്ട് കൈമാറി.

മലയോരമേഖലയില്‍ നൂറിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടിറങ്ങിയിട്ടുണ്ടെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കള്ളനോട്ട് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ നോട്ട് ആരാണ് നല്‍കിയതെന്ന് തിരിച്ചറിയാനായിട്ടില്ല.


