മുവാറ്റുപുഴ: നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെ കൂടെ എന്നും താങ്ങും തണലുമായി നില്ക്കുന്ന ഗുമസ്തന്മാരും അനു ബന്ധജോലിക്കാരും
കോവിഡ് 19 മഹാമാരിയുടെ ലോക് ഡൗണിനെ തുടര്‍ന്ന് ദുരിത ജീവിതമനുഭവിക്കുന്ന സാഹചര്യത്തില്‍ അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ അശ്വാസ നടപടികള്‍ കൈക്കൊള്ളണമെന്ന് യുവജന പക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷൈജോ ഹസ്സന് ആവശാപ്പെട്ടു .കോടതികള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായി അഭിഭാഷകരെ ആശ്രയിച്ച് ജീവിക്കുന്ന ഗുമസ്തന്മാരും അനുബന്ധ ജോലിക്കാരും അവരുടെ കുടുംബങ്ങളും നിത്യവൃത്തിക്കായി പെടാപാട് പെടുകയാണ്. ദൈനംദിന ജീവിത വഴിമുട്ടി നില്ക്കുന്ന ഈ സാഹചര്യത്തില്‍ അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്കാന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് അഡ്വ.ഷൈജോ ഹസ്സന് കൂട്ടി ചേര്‍ത്തു .