ചെമ്മരുതി: സ്കൂള്‍ കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു. മുട്ടപ്പലം ശ്രീനിവാസപുരം കോളനിയില്‍ അഞ്ജലി വിലാസത്തില്‍ രതീഷ്-ശോഭ ദമ്ബതിമാരുടെ മകന് മൂന്നാം ക്ളാസ് വിദ്യാര്‍ത്ഥി രാഹുല്‍(8), ചരുവിള വീട്ടില്‍ ഷാന്‍-പ്രീതി ദമ്ബതിമാരുടെ മകന് നാലാം ക്ളാസ് വിദ്യാര്‍ത്ഥി പ്രിജിത്ത്(9) എന്നിവരാണ് മരിച്ചത്.

കോളനി പരിസരത്തെ ഊറ്റുകുഴി കുളത്തിലാണ് കുട്ടികള്‍ വീണത്. വൈകിട്ടോടെ കുളത്തിലേക്ക് പോയതായിരുന്നു കുട്ടികള്‍. കാണാതായതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് രാത്രിയില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇരുവരും ശ്രീനിവാസപുരം ഗവ.എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളാണ്.അഞ്ജലി, പ്രവീണ്‍ എന്നിവര്‍ പ്രിജിത്തിന്റെ സഹോദരങ്ങളാണ്. രേഷ്മയാണ് രാഹുലിന്റെ സഹോദരി. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

