തൃശൂര്‍: സാഹിത്യോത്സവത്തിന് എത്തിയപ്പോള്‍ മതിയായ പ്രതിഫലം നല്‍കിയില്ലെന്ന ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ.സച്ചിദാനന്ദന്.
ബാലചന്ദ്രന് മാന്യമായ പ്രതിഫലം നല്കാന് നടപടി തുടങ്ങിയെന്നും പ്രശ്നം പരിഹരിച്ചതായും സച്ചിദാനന്ദന് പറഞ്ഞു.
നിലവില്‍ നല്കിയ തുക നിയമപ്രകാരം കുറവല്ല. എന്നാല്‍ പ്രഭാഷണത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രയത്നത്തിന് അനുസരിച്ച് പ്രത്യേക പരിഗണന കൊടുക്കേണ്ടതായിരുന്നു. ബാലചന്ദ്രനുണ്ടായ വിഷമത്തില്‍ ഖേദമുണ്ട്.


