തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സിപിഎമ്മുമായി സഹകരിച്ചുള്ള സമരത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയില്ലെന്നും യുഡിഎഫിലെ മറ്റു കക്ഷികള്‍ക്ക് മറിച്ചൊരു അഭിപ്രായമുണ്ടോ എന്നറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. പൗരത്വ നിയമത്തില്‍ പിണറായിയുടേത് വൈകി വന്ന വിവേകമാണെന്നും വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കമാണ് പിണറായി നടത്തുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് വിമര്‍ശിച്ചു.
പൗരത്വ നിയമത്തില്‍ പിണറായിയുടേത് വൈകി വന്ന വിവേകം: മുല്ലപ്പള്ളി രാമചന്ദ്രന്
by രാഷ്ട്രദീപം
by രാഷ്ട്രദീപം