തിരുവനന്തപുരം: നിരന്തരം നഷ്ടക്കണക്കുകള്‍ മാത്രം പറയുന്ന കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞ മാസം റെക്കോര്‍ഡ് വരുമാനം. ശബരിമല സീസണിന്റെ പിന്‍ബലത്തിലാണ് വരുമാനത്തില്‍ കോര്പറേഷന് റെക്കോര്‍ഡിട്ടത്.
2019ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15.42 കോടി രൂപയുടെ വരുമാന വര്‍ധനയും ഉണ്ടായി. 213.28 കോടി രൂപയാണു കഴിഞ്ഞ ഡിസംബറില്‍ മാത്രം കെഎസ്ആര്‍ടിസി നേടിയത്. 2019 ല്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചതും ഡിസംബറില്‍ തന്നെ. മെയില്‍ 200 കോടി രൂപ വരെ വരുമാനം നേടിയിരുന്നു. 2018 ഡിസംബറില്‍ 198.01 കോടിയായിരുന്നു വരുമാനം. ആകെ വരുമാനം 2018 ല്‍ 2256.58 കോടി ലഭിച്ച സ്ഥാനത്ത് 2019ല്‍ 2272 കോടി രൂപയായി.


