തിരുവനന്തപുരം: ലൈംഗിക ആരോപണക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കേരളം വിട്ടെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. പൊള്ളാച്ചിയിലെത്തിയ രാഹുൽ പിന്നീട് കോയമ്പത്തൂരേക്ക് പോയെന്നാണ് സ്ഥിരീകരണം.
രാഹുലിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ചയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുക.
അതേസമയം, സൈബര്‍ അധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡില്‍ വിട്ടത്. പ്രതി സമാന കുറ്റകൃത്യം മുന്‍പും ചെയ്തയാളെന്ന് സൂചിപ്പിച്ചാണ് പ്രോസിക്യൂഷന് രാഹുല്‍ ഈശ്വറിന്റെ ജാമ്യത്തെ എതിര്‍ത്തത്. എന്നാല്‍ പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നും ജയിലില്‍ നിരാഹാരം ഇരിക്കുമെന്നുമാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. രാഹുല്‍ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.


