തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരും ഉദ്യോഗസ്ഥരും കേരളീയത്തിലെ സെമിനാറുകളില്മാത്രം പങ്കെടുത്താല്മതിയെന്ന് പൊതുഭരണ വകുപ്പിന്റെ നിര്‍ദേശം. കേരളീയത്തിലെ എല്ലാപരിപാടികളിലും ജീവനക്കാര്‍ക്ക് പങ്കെടുക്കാമെന്ന് 31ാം തീയതി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പരിപാടി ആരംഭിച്ച് 24 മണിക്കൂര്പിന്നിട്ടപ്പോഴേക്കും ഉത്തരവ് തിരുത്തേണ്ടി വന്നു. സര്‍ക്കാര്‍ ഓഫീ
സുകള്കാലിയാക്കി ഭൂരിപക്ഷം ജീവനക്കാരും കേരളീയം വേദികളിലേക്ക് പോയതാണ് പുതിയ നിര്‍ദേശത്തിന് പിന്നില്‍. പൊതുഭരണ വകുപ്പ് അഡിഷണല്‍ചീഫ് സെക്രട്ടറിയാണ് ഇരു ഉത്തരവുകളും പുറപ്പെടുവിച്ചത്

