സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം യഥാസമയം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി ട്രഷറികള്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കും. ഇന്ന് ട്രഷറികളിലെത്തുന്ന മുഴുവന്‍ ബില്ലുകളും ഇന്നുതന്നെ പാസാക്കുമെന്നും ട്രഷറികളില്‍ പ്രത്യേക ഹെല്പ് ഡെസ്ക്കുകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനവകുപ്പ് ഇറക്കിയ സര്‍ക്കുലറിലെ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ശമ്പള വിതരണം വൈകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
. റവന്യൂ, പൊലീസ്, ജൂഡീഷ്യറി, സെക്രട്ടേറിയറ്റ് വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ജീവനക്കാരുടെ ബില്ലുകളാണ് സാധാരണ നിലയില്‍ ആദ്യദിനം വിതരണം ചെയ്യാറുളളത്.


