ശബരിമലയിൽ ബി.ജെ.പി.കലാപം അവസാനിപ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ തീര്‍ത്ഥാടനം സുഗമമായി നടത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തില്‍ സമാധാനത്തിനായി സത്യാഗ്രഹം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.
ശബരിമലയിൽ തീര്‍ത്ഥാടകര്‍ക്ക് സുഗമമായി ദർശനം നടത്താനുള്ള ദര്‍ശനത്തിനായുള്ള സാഹചര്യം പുന:സ്ഥാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എങ്ങനെ തീര്‍ത്ഥാടനം നടത്തണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാന്‍ കഴിയില്ല. അത് അയ്യപ്പ ഭക്തന്മാരുടെ വ്യക്തി സ്വാതന്ത്ര്യമാണ്.ആ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കുന്ന നടപടി പൊലീസിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല. അന്നു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അയ്യപ്പ ഭക്തര്‍ക്ക് അത്തരമൊരു ആശങ്ക ഉയരുന്നുണ്ട്. ശബരിമലയിലെ നിയന്ത്രണം തീര്‍ത്ഥാടകരുടെ സ്വാതന്ത്ര്യത്തിലെക്കുള്ള കടന്നു കയറ്റമാണ് എന്നും അദ്ദേഹം പറഞ്ഞു.


